അടൂർ: കേരളത്തില്‍ ഒരു സംരംഭമായി പശുക്കളെ വളര്‍ത്താന്‍ നിരവധി പേര് മുന്നോട്ടു വരുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മണ്ണടി ക്ഷീരവികസന സൊസൈറ്റി സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലിന് വിപണി കണ്ടെത്താന്‍ പ്രയാസമില്ലാത്ത സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടെന്നും അതിന് പര്യാപ്തമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കുഞ്ഞന്നാമ്മ കുഞ്ഞ്, റോഷന് ജേക്കബ്, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സില്‍വി മാത്യു, ക്ഷീര വികസനവകുപ്പ് തിരുവനന്തപുരം മേഖലാ യൂണിയന് അംഗം മുണ്ടപ്പള്ളി തോമസ്, ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഘ നായര്‍, ബിഡിഒ കെ.ആര്. രാജശേഖരന്, ക്ഷീര സംഘം പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പശു വളർത്തൽ സംരംഭമായി ഏറ്റെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
11:30 PM Dec 03, 2022 | Deepika.com