സംസ്ഥാന സ്കൂൾ കായികമേള: പത്തനംതിട്ടയ്ക്ക് ഒരു വെങ്കലം
11:25 PM Dec 03, 2022 | Deepika.com
പത്തനംതിട്ട: തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ തന്നെ ഒരു വെങ്കലം മെഡൽ നേടാനായതിന്റെ സന്തോഷത്തിലാണ് ജില്ലാ ടീം. ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ അലൻ രഞ്ജുവാണ് 3000 മീറ്ററിൽ മൂന്നാംസ്ഥാനം നേടിയത്. പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയായ അലൻ രഞ്ജു കായികാധ്യാപകനായ അനീഷ് തോമസിന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്. 194 അംഗ ടീമാണ് ഇത്തവണ പത്തനംതിട്ടയിൽനിന്നു തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.