പത്തനംതിട്ട: എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷക്കാരെ എത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ ജീവിതം കൂടുതല്‍ മികച്ചതും സുഖപ്രദമാക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുക എന്നത് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. പൊതു ഇടങ്ങളും ഓഫീസുകളും പൊതു ശൗചാലയങ്ങളും ഭിന്ന ശേഷി സൗഹൃദപരമായി മാറ്റി എടുക്കുക എന്ന കര്‍മപരിപാടിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു.
പദ്ധതികളുടെ ധനസഹായ വിതരണം മന്ത്രിയും പ്രതിഭകളെ ആദരിക്കല്‍ പ്രമോദ് നാരായണ്‍ എംഎല്‍എയും സര്‍ട്ടിഫിക്കറ്റ് വിതരണം പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ സിന്ധു അനിലും നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, വനിതാ ശിശുവികസന ഓഫീസര്‍ പി.എസ്. തസ്നിം, സാമൂഹ്യനീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, ഡോ. കെ. മാത്യു, കെ.ആര്. രതീഷ്, സിസ്റ്റര്‍ പോപ്പി മാത്യു, ശശീന്ദ്രന് പെരുനാട്, ദീപ കെ. മാത്യൂസ്, പ്രൊബേഷന്‍ ഓഫീസര്‍ സി.എസ്. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം നിര്‍വഹിച്ച കലാകായിക പരിപാടികളില്‍ ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെ അംഗങ്ങളും സ്കൂളുകളിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.
ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
11:23 PM Dec 03, 2022 | Deepika.com