തിരുവല്ല: വിഴിഞ്ഞം പദ്ധതി പൊതുമേഖലയിൽത്തന്നെ വേണമെന്നതാണ് സിപിഎം നയമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്ന പി.ബി. സന്ദീപ് കുമാറിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടി സർക്കാരാണ് അദാനിക്കു നല്കിയത്. കരാർ അനുസരിച്ച് നടക്കുന്നതിന് സർക്കാരിന് ബാധ്യതയുണ്ട്. കേരളത്തിന് വലിയ വികസന സാധ്യതകൾ നല്കുന്ന പദ്ധതി തകർക്കാൻ അനുവദിക്കാനാവില്ല.
കേരള സർക്കാരിനെ വിമോചന സമരത്തിലൂടെ പുറത്താക്കുമെന്ന് കെ. സുധാകരനും ഗവർണർ വഴി പുറത്താക്കുമെന്ന് സുരേന്ദ്രനും പറയുന്നു. ഈ ചങ്ങാതിമാരുടെ മനസിലിരിപ്പ് ഈ ജന്മത്തിൽ നടക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ആർ. സനൽകുമാർ, എ. പത്മകുമാർ, പി.ബി. ഹർഷകുമാർ, പി.ആർ. പ്രസാദ്, നിർമലാദേവി, ഫ്രാൻസിസ് വി. ആന്റണി, പ്രമോദ് ഇളമൺ തുടങ്ങിയവർ പ്രസംഗിച്ചു.
വിഴിഞ്ഞം പദ്ധതി പൊതുമേഖലയിൽത്തന്നെ വേണമെന്നതു സിപിഎം നയം: എം.വി. ഗോവിന്ദൻ
11:23 PM Dec 03, 2022 | Deepika.com