ചുങ്കപ്പാറ: നിർമലപുരം സെന്റ് മേരീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവ തിരുനാൾ 8, 9, 10, 11 തീയതികളിൽ ആഘോഷിക്കും.
എട്ടിന് വൈകുന്നേരം 4.45ന് വികാരി ഫാ. ജോസഫ് മാമ്മൂട്ടിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, ജപമാല പ്രദക്ഷിണം.
ഒമ്പതിന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന ഫാ. ജോസഫ് പുതിയാപറമ്പിൽ കുർബാന അർപ്പിക്കും. തുടർന്ന് സെമിത്തേരി സന്ദർശനം. പത്തിനു രാവിലെ 6.45ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം. ചങ്ങനാശേരി സഹായമെത്രാൻ മാർ തോമസ് തറയിൽ കാർമികനാകും.
11നു രാവിലെ 9.45ന് സപ്ര, 10ന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം. ഫാമിലി അപ്പോസ്തോലേറ്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല കാർമികനാകും. തുടർന്ന് പട്ടണ പ്രദക്ഷിണം. ദേവാലയത്തിൽനിന്ന് ആരംഭിച്ച് കണയംപ്ലാക്കൽപടി ചുറ്റി തിരികെ ദേവാലയത്തിൽ സമാപിക്കും. തുടർന്ന് ആദ്യഫല ലേലം, വൈകുന്നേരം ആറിന് റംശ, കലാസന്ധ്യ, കൊടിയിറക്ക്.വികാരി ഫാ. ജോസഫ് മാമ്മൂട്ടിൽ, ട്രസ്റ്റിമാരായ സോണി കൊട്ടാരം, തോമസുകുട്ടി വേഴമ്പതോട്ടം എന്നിവർ നേതൃത്വം നൽകും.
നിർമലപുരം ദേവാലയത്തിൽ തിരുനാൾ
11:23 PM Dec 03, 2022 | Deepika.com