പത്തനംതിട്ട: ഭിന്നശേഷിക്കാരുടെ സംവരണം നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ഡിഎപിസി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ലോക ഭിന്നശേഷിദിനം ഡിഎപിസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെഅവകാശ സംരക്ഷണ ദിനമായി ആചരിച്ചു. പത്തനംതിട്ടയിൽ നടന്ന ദിനാചരണ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അച്ചൻകുഞ്ഞ് തിരുവല്ല അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്കുള്ള തയ്യൽ മെഷിൻ വിതരണം ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാറും ചികിത്സാ സഹായവിതരണം ജോസ് പള്ളിവാതുക്കലും നിർവഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ജയവർമ, സാമുവൽ കിഴക്കുപുറം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ്, എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എസ്. വിനോദ്കുമാർ, ഡിഎപിസി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വെറ്റിലക്കണ്ടം, സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുടശനാട്, രഞ്ജിത്ത് പൂഴിക്കാട്, അനിൽ പൂവത്തൂർ, ബിനു ഏഴംകുളം, തോമസ് ജോൺ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി സംവരണം: അവഗണന അവസാനിപ്പിക്കണം - ഡിഎപിസി
11:23 PM Dec 03, 2022 | Deepika.com