മതിലകം: കൊടുങ്ങല്ലൂർ ഉപജില്ലാ എൽപി, യുപി വിഭാഗം സ്കൂൾ കായിക മേള മതിലകം സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തി.
കുട്ടികളുടെ മാർച്ച് പാസ്റ്റോട് കൂടിയാണ് കായിക മേള ആരംഭിച്ചത്. കൊടുങ്ങല്ലൂർ എഇഒ ബീന ജോസ് പതാക ഉയർത്തി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എസ്.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സുമതി സുന്ദരൻ സന്ദേശം നൽകി. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഹിത രതീഷ്, പഞ്ചായത്തംഗം ഒ.എ. ജെൻട്രിൻ, മാനേജർ ഫാ. ജോസഫ് മാളിയേക്കൽ, ഹെഡ് മാസ്റ്റേഴ്സ് ഫോറം കണ്‍വീനർ പി.എ.നൗഷാദ്, ഉപജില്ലാ സ്പോർട്സ് കണ്‍വീനർ എ.ആർ.സജിത്ത് എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കായിക മേള
01:11 AM Dec 03, 2022 | Deepika.com