തെെക്കാട്ടുശേരി: ആയുർവേദ രംഗത്തെ പ്രശസ്ത സ്ഥാപനമായ തൃശൂർ തൈക്കാട്ടുമൂസ് എസ്എൻഎ ഒൗഷധശാല 100 വർഷം പിന്നിട്ടിരിക്കുകയാണ്. അതിനോടനുബന്ധിച്ചുള്ള ആഘോഷത്തിന്റെ ഭാഗമായി ശതോത്തരം എന്ന പേരിൽ വിവിധ പരിപാടികൾ കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്നു.
ഈ ശതോത്തര പരിപാടികളുടെ സമാപന സമ്മേളനം 16 ന് എസ്എൻഎ അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി എസ് എൻഎ സ്പെഷാലിറ്റി ക്ലിനിക്കിന്റെ നേതൃത്വത്തിൽ നാല്, 11 എന്നീ രണ്ട് ഞായറാഴ്ചകളിലായി സൗജന്യ ആയുർവേദ സ്പെഷാലിറ്റി മെഡിക്കൽ ക്യാന്പ് നടത്തും.
ആയുർവേദത്തിലെ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ കായ ചികിത്സ (ജനറൽ മെഡിസിൻ), ബാല ചികിത്സ (പീഡിയാട്രിക്സ്), സ്ത്രീരോഗ -പ്രസൂതിതന്ത്ര (ഗൈനക്കോളജി ഒബ്സ്റ്റട്രിക്സ് ), മാനസികാരോഗ്യം (മെന്റൽ ഹെൽത്ത്), ശാലാക്യ തന്ത്രം (ഒഫ്താൽമോളജി ആൻഡ് ഇഎൻടി), തൈറോയിഡ് ആൻഡ് ജീവിതശൈലി രോഗങ്ങൾ എന്നിവയിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയും മരുന്നുവിതരണവും സൗജന്യമായി ഉണ്ടായിരിക്കും. വിവ രങ്ങൾക്ക്: 8943441947, 8281344 909, 0487-2441947.
സൗജന്യ ആയുർവേദ സ്പെഷാലിറ്റി മെഡിക്കൽ ക്യാന്പ്
01:11 AM Dec 03, 2022 | Deepika.com