തൃശൂർ: ആദ്യകാല ഹാർമോണിസ്റ്റും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ പേരിൽ സംഗീത മേഖലയിലെ മികവുകൾക്ക് നൽകുന്ന പ്രഥമ പുരസ്കാരത്തിന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തന്പിയെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം.
വിദ്യാധരൻ മാസ്റ്റർ, മധുബാലകൃഷണ്, അന്നമനട ബാബു രാജ് എന്നിവരടങ്ങുന്ന പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പരമൻ അന്നമനട ഫൗണ്ടേഷനാണു പുരസ്കാരം എർപ്പെടുത്തിയിട്ടുള്ളത്. ജനുവരി 26 ന് വൈകീട്ട് ആറിന് മന്ത്രി കെ. രാജൻ പുരസ്കാരം കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ വിദ്യാധരൻ മാസ്റ്റർ, അന്നമനട ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് എന്നി വർ പങ്കെടുത്തു.
ലോക മണ്ണ്
ദിനാഘോഷം
ജില്ലാതല ഉദ്ഘാടനം അഞ്ചിന്
തൃശൂർ: ജില്ലാതല ലോക മണ്ണ് ദിനാചരണം അഞ്ചിന് രാവിലെ 10.30ന് മുല്ലക്കര കൈലാസനാഥ വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷത വഹിക്കും. സംസ്ഥാന മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സോയിൽ സർവേ ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ പി.ഡി. രേണു പത്രസമ്മേളനത്തിൽ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി, "മണ്ണറിവ് ’ സെമിനാർ, "മണ്ണഴക് - പ്രദർശനം, മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമിന്റെ മണ്ണ് ഭൂവിഭവ റിപ്പോർട്ടും ഭൂപടവും പ്രകാശനവും മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
പത്രസമ്മേളനത്തിൽ ഡോ. തോമസ് അനീഷ് ജോണ്സൻ, എം.എ. സുധീർബാ ബു, കെ.കെ. രഞ്ജുഷ എന്നിവർ പങ്കെടുത്തു.
പരമൻ അന്നമനട പുരസ്കാരം ശ്രീകുമാരൻ തന്പിക്ക്
01:11 AM Dec 03, 2022 | Deepika.com