തൃശൂർ: ഗ്രന്ഥശാല രംഗത്തെ സമഗ്ര സംഭാവനകൾക്ക് മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണന് കിള്ളിമംഗലം വാസുദേവൻ നന്പൂതിരിപ്പാട് സ്മൃതി പുരസ്കാരം. കലാമർമജ്ഞനും പണ്ഡിതനും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന കിള്ളിമംഗലം വാസുദേവൻ നന്പൂതിരിപ്പാടിന്റെ ഓർമദിനമായ ഏഴിന് കിള്ളിമംഗലം ഗ്രാമീണ വായനശാലയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് പുരസ്കാരം സമ്മാനിക്കും.
5555 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് ലൈബ്രറി കൗണ്‍സിൽ ജില്ല ജോയിന്റ് സെക്രട്ടറി വി. മുരളി അറിയിച്ചു. ഡോ.എ.എൻ.കൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. കിള്ളിമംഗലം കുഞ്ചുവാസുദേവൻ നന്പൂതിരിപ്പാട്, വി. പ്രമോദ്, രേഖ അന്പാടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തേറന്പിൽ രാമകൃഷ്ണന് കിള്ളിമംഗലം വാസുദേവൻ നന്പൂതിരിപ്പാട് സ്മൃതി പുരസ്കാരം
01:09 AM Dec 03, 2022 | Deepika.com