ചാലക്കുടി: ദന്തൽ ക്ലീനിക്കിൽ ജീവനക്കാരുടെ രണ്ടു മൊബൈൽ ഫോണുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിലായി.
മടവാക്കര കുത്തൂർ സുമേഷ് (26) നെയാണ് എസ്ഐ സിദ്ദിക് അബ്ദുൾ ഖാദർ അറസ്റ്റ് ചെയ്തത്. ടൗണിലെ പയ്യപ്പിള്ളി ഡെന്റൽ ക്ലീനിക്കിൽ നിന്നാണ് 8000 രൂപ വില വരുന്ന ഫോണുകൾ മോഷ്ടിച്ചത്. ജീവനക്കാർ മേശ പുറത്ത് വച്ചിരുന്ന ഫോണുകളാണ് അവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കിയത്.
പോലീസിൽ നൽകിയ പരാതിയെ തുടർന്ന് സിസിടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കുറിച്ച് വിവരം ലഭിച്ചത്. പുതുക്കാട് സ്റ്റേഷനിൽ മറ്റൊരു കേസിൽ പ്രതിയായ സുമേഷിനെ തിരിച്ചറിയുകയും ചെയ്തു.
ഒരു ഫോണ് തൃശൂരിൽ വില്പന നടത്തിയിരുന്നത് കണ്ടെടുത്തു. മറ്റൊരു ഫോണ് മോഷ്ടാവിന്റെ കൈവശം ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മൊബൈൽ ഫോണ് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
01:09 AM Dec 03, 2022 | Deepika.com