കൊടുങ്ങല്ലൂർ: പടിഞ്ഞാറെ വെന്പല്ലൂർ ഗവ: എൽ പി സ്കൂൾ ശതാബ്ദി ആഘോഷം മൂന്ന്, നാല് തിയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ ഒന്‍പതിന് സാംസ്കാരിക ഘോഷയാത്രയോടെയാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാവുക. തുടർന്ന് നടക്കുന്ന സമ്മേളനം സിനിമ സീരിയൽ താരം രാജീവ് മേനോൻ ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ കണ്‍വീനർ കെ.കെ. സുധാകരൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയസുനിൽ രാജ് പഞ്ചായത്തംഗങ്ങളായ പി.എ. നൗഷാദ്, കെ.എ. അയൂബ്, മിനി പ്രദീപ്, ശോഭന ശാർങ്ങാധരൻ കൃ ഷ്ണേന്ദു, അസ്മാബി കോളജ് പ്രിൻസിപ്പൽ ഡോ. എ. ബിജു തുടങ്ങിയവർ പ്രസംഗിക്കും.
സമാപന സമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഇ.ടി. സൈണ്‍ എഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബെന്നി ബഹ്നാൻ എംപി മുഖ്യ പ്രഭാഷണം നടത്തും.
ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ജില്ല പഞ്ചായത്തംഗം കെ.എസ്. ജയ തുടങ്ങിയവർ പ്രസംഗിക്കും.
വെന്പല്ലൂർ ഗവൺമെന്റ് എൽപി സ്കൂൾ ശതാബ്ദി ആഘോഷം
01:09 AM Dec 03, 2022 | Deepika.com