കൊടകര: ഇരിങ്ങാലക്കുട രൂപതയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ കനകമല കുരിശുമുടിയിലേക്കുള്ള വഴിയിൽ വിശ്വാസികൾക്കായി പ്രാരംഭ പ്രാർഥനാസ്ഥലം സജ്ജമാക്കി.
കുരിശുമുടി കയറാനെത്തുന്ന വിശ്വാസികൾ അടിവാരം പള്ളിയിൽ ് പ്രാരംഭ പ്രാർഥന നടത്തി ശേഷമാണ് നേരത്തെ മലകയറിയിരുന്നത്. കുരിശുമുടിയിലേക്കുള്ള സ്ലീവാപാതയിൽ ഒന്നാം സ്ഥലത്തിനു തൊട്ടുമുന്‍പായാണ് പ്രാരംഭപ്രാർഥനയ്ക്കുള്ള സ്ഥലം ഒരുക്കിയിട്ടുള്ളത്.
പ്രാരംഭ പ്രാർഥനാസ്ഥലത്തിന്റെ വെഞ്ചിരിപ്പ് രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. തീർഥാടന കേന്ദ്രം റെക്ടർ ഫാ.ഷിബു നെല്ലിശേരി, ഫാ. ജെയിൻ കടവി എന്നിവർ സഹകാർമികരായി. തുടർന്ന് വിശ്വാസികൾക്കൊപ്പം മല കയറിയ ബിഷപ് കുരിശുമുടിയിൽ ദിവ്യബലി അർപ്പിച്ചു.
പ്രാരംഭ പ്രാർഥനാസ്ഥലം ആശീർവദിച്ചു
01:06 AM Dec 03, 2022 | Deepika.com