കൊടുങ്ങല്ലൂർ: യുവാവിനെ ഇരുന്പ് വടിക്ക് അടിച്ച് ഗുരുതരമായിപരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.
കോണത്തുകുന്ന് ചാണേലി പറന്പിൽ ഫയാസ് അലിയെയാണ് കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പെക്ടർ ഇ.ആർ. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
ഫയാസിനെതിരെ ഷിഫാസ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തതിലുള്ള വിരോധത്താലാണ് മർദനം ഉണ്ടായത്. അഞ്ചാം തിയതി കരുപ്പടന്ന മരക്കന്പനിക്ക് സമീപം വച്ചാണ് ഇരുന്പു വടി കൊണ്ട് കയ്യിൽ അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ അജിത്ത്, ആനന്ദ്, രവികുമാർ എഎസ്ഐമാരായ രാജി, മുഹമ്മദ് സിയാദ് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവാവിനെ ഇരുന്പുവടിക്ക് അടിച്ച് പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
01:06 AM Dec 03, 2022 | Deepika.com