കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ കടന്പോട് മൂപ്പത്താഴത്തുള്ള നടപ്പാലം വീതി കൂട്ടി പുനർനിർമിച്ച് ഗതാഗത സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നു.
വെള്ളിക്കുളം വലിയ തോടിനു കുറുകെയുള്ള നടപ്പാലം പുനർനിർമിച്ചാൽ പ്രദേശവാസികൾക്ക് കോടാലി ഉൾപ്പെടയെുള്ള സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിചേരാനാകും. മറ്റത്തൂർ പഞ്ചായത്തിലെ 12, 14 വാർഡുകളി്ലുള്ള കടന്പോട്്, തേമാലി ഗ്രാമം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് മൂപ്പത്താഴം നടപ്പാലം.
അടയ്ക്കാമരങ്ങൾ കൂട്ടിചേർത്തുണ്ടാക്കിയിരുന്ന താത്കാലിക പാലത്തെ ആശ്രയിച്ചാണ് നേരത്തെ ഇവിടെ നാട്ടുകാർ മറുകരയിലെത്തിയിരുന്നത്.
താത്കാലിക പാലത്തിലൂടെയുള്ള യാത്ര മഴക്കാലത്ത് അപകടം നിറഞ്ഞതായതിനാൽ നാട്ടുകാരുടെ ദുരിതം കണക്കിലെടുത്ത് മൂന്നു പതിറ്റാണ്ട് മുന്പാണ് ഇവിടെ കോണ്ക്രീറ്റ് നടപ്പാലം സ്ഥാപിച്ചത്.
കടന്പോട് പ്രദേശത്തുള്ള കർഷകർക്ക് തോടിനക്കരെയുള്ള പാടശേഖരത്തിലേയ്ക്ക് കാർഷികോപകരണങ്ങളും വളവും മറ്റും കൊണ്ടുവരുന്നതിനും കോടാലി, കിഴക്കേ കോടാലി, നിലംപതി പ്രദേശങ്ങളിലേയ്ക്ക് എളുപ്പത്തിൽ എത്തിചേരാനും നടപ്പാലം സഹായകമായി.
എന്നാൽ വീതികുറഞ്ഞ പാലത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതാണ് ഇപ്പോൾ നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലേയും ഒറ്റയടിപാതകൾ വാഹനഗതാഗതത്തിന് അനുയോഗ്യമായ വിധത്തിൽ വീതി കൂട്ടി വികസിപ്പിക്കപ്പെട്ടെങ്കിലും ഇടുങ്ങിയ പാലം നാട്ടുകാരുടെ സുഗമമായ യാത്രക്ക് വിലങ്ങുതടിയായാണ്.
നടപ്പാലം വീതികൂട്ടി പുനർനിർമ്മിച്ചാൽ പ്രദേശത്തുള്ളവർക്ക് മാങ്കുറ്റിപ്പാടം വഴി ചുറ്റിവളയാതെ എളുപ്പത്തിൽ കോടാലി ടൗണിലേക്കെത്താനാകും. ഇതിനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് പ്രദേശവാസികൾ ഉയർത്തുന്ന ആവശ്യം.
ഗതാഗതയോഗ്യമായ പാലം നിർമിക്കണം
01:06 AM Dec 03, 2022 | Deepika.com