ലീ​ജി​യ​ൻ ഒാ​ഫ് മേ​രി, തൃ​ശൂ​ർ ക​മ്മീ​സി​യം വാ​ർ​ഷി​കം 11ന്

01:06 AM Dec 03, 2022 | Deepika.com
തൃ​ശൂ​ർ: ലീ​ജി​യ​ൻ ഒാ​ഫ് മേ​രി നൂ​റാം വാ​ർ​ഷി​ക​വും തൃ​ശൂ​ർ ക​മ്മീ​സി​യം 62-ാം വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി 11ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
ഉ​ച്ച​തി​രി​ഞ്ഞ് 2.10ന് ​അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ ഫാ. ​ജോ​സ് കോ​നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​ദാ​ബ്ദി സ്മ​ര​ണി​ക ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ഴേ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലീ​ജി​യ​ൻ ഒാ​ഫ് മേ​രി​യി​ലെ ഏ​റ്റ​വും സീ​നി​യ​റാ​യ ബ്ര​ദ​ർ ഡേ​വി​സ് ക​ണ്ണ​ന്പു​ഴ​യെ ആ​ദ​രി​ക്കും. റ​വ. ഡോ. ​ജോ​ൺ മൂ​ല​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ്ര​ദ​ർ ജേ​ക്ക​ബ്, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മേ​ഗി ജോ​സ്, കൗ​ൺ​സി​ല​ർ റെ​ജീ​ന റോ​യ്, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​മേ​രി റെ​ജീ​ന, ഡോ. ​ടോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ‌ പ്ര​സം​ഗി​ക്കും. സ​ണ്ണി കാ​ട്ടൂ​ക്കാ​ര​ൻ സ്വാ​ഗ​ത​വും ബ്ര​ദ​ർ ജോ​സ് പാ​ലി​യേ​ക്ക​ര ന​ന്ദി​യും പ​റ‍​യും.
രാ​വി​ലെ പ​ത്തു​മു​ത​ൽ പ്രാ​രം​ഭ പ്രാ​ർ​ഥ​ന, ജ​പ​മാ​ല, തെ​രേ​സ പ്രാ​ർ​ഥ​ന എ​ന്നി​വ​യു​ണ്ടാ​കും. ഡെ. ​ഷെ​റി​ൻ മ​രി​യ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​ഡോ. ജോ​ൺ മൂ​ല​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 25, 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മ​രി​യ​ ന​വസൈ​നി​ക​രെ ആ​ദ​രി​ക്കും.