മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു
11:12 PM Dec 02, 2022 | Deepika.com
കോടാലി: മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. വെള്ളിക്കുളങ്ങര മുണ്ടൻമാണി ടോണി (50) ആണ് മരിച്ചത്. കോടാലി കൊരേച്ചാലിൽ സ്വകാര്യപറന്പിൽ മരം മുറിക്കുന്നതിനിടെ ഇന്നലെയാണ് സംഭവം. മറ്റത്തൂർ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിക്കുളങ്ങര പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: മോളി. മക്കൾ: അമേയ മരിയ, ഗ്ലോറി മരിയ.