കോന്നി: മുറിഞ്ഞകൽ ഭാഗത്തെ വീടിന്റെ സിസിടിവി കാമറയിൽ പുലിയുടേതെന്ന് കരുതുന്ന ദൃശ്യം പതിഞ്ഞത് ഭീതി പരത്തി. വീടിനു മുന്പിലെ റോഡിലൂടെ പുലിയുടേതിനു സമാനമായ മൃഗം നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്.
പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ. അനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇഞ്ചപ്പാറയിൽ കഴിഞ്ഞദിവസം പുലി ഇറങ്ങി ആടിനെ കൊന്നിരുന്നു.
കോൺഗ്രസ്
സത്യഗ്രഹം അഞ്ചിന്
പത്തനംതിട്ട: ശബരിമല തീർഥാടന മുന്നൊരുക്കങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാട്ടിയ ഗുരുതരമായ അനാസ്ഥക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് അഞ്ചിനു തുടക്കമാകും.
ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റേഷനു മുന്പിൽ നടക്കുന്ന സത്യഗ്രഹം മുൻ പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും.
ശബരിമല തീർഥാടകരോട് ഇത്തവണ ഗുരുതരമായ അവഗണനയാണ് സർക്കാർ കാട്ടുന്നതെന്നും അമിത ബസ് ചാർജും പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ദുരിതം വർധിക്കുകയാണെന്നും ഡിസിസി ആരോപിച്ചു.
മുറിഞ്ഞകല്ലിലെ സിസിടിവിയിൽ പുലിയുടെ ദൃശ്യം
10:42 PM Dec 02, 2022 | Deepika.com