തിരുവല്ല: ബിആർസിയുടെയുടെയും തിരുവല്ല ബധിര വിദ്യാലയത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ലോക ഭിന്നശേഷി വാരാചരണം ഡിഇഒ പി.ആർ. പ്രസീന ഉദ്ഘാടനം ചെയ്തു.
എഇഒ വി.കെ. മിനികുമാരി, ബിപിഒ റോയ് മാത്യു, പ്രിൻസിപ്പൽ റീന വർഗീസ്, ഹെഡ്മിസ്ട്രസ് സുഷ സൂസൻ ജോർജ്, അനിൽ പി. ജേക്കബ്, കെ. ദീപു, കെ. അഞ്ജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ലോക ഭിന്നശേഷിദിന, വാരാചരണ വിളംബരറാലി തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ പി.എസ്.വിനോദ് ഫ്ലാഗ്ഓഫ് ചെയ്തു. ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ബിഗ് ക്യാൻവാസ് പരിപാടിയും നടത്തി.
ലോക ഭിന്നശേഷി ദിനാഘോഷം ഇന്ന്
പത്തനംതിട്ട: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാഘോഷം ഇന്നു പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈകുന്നേരം നാലിന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ പ്രതിഭകളെ ആദരിക്കും. ദിനാചരണ സന്ദേശവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും.
ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും മുതിര്‍ന്നവരുടെയും കലാകായിക പരിപാടികള്‍ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. രാവിലെ 8.30ന് കലാകായിക പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു അധ്യക്ഷത വഹിക്കും.
ഭിന്നശേഷി വാരാചരണം
10:41 PM Dec 02, 2022 | Deepika.com