പത്തനംതിട്ട: ഒന്പതു മുതൽ 16 വരെ തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചാരണാർഥമുള്ള ടൂറിംഗ് ടാക്കീസ് വിളംബരജാഥയ്ക്കു പത്തനംതിട്ടയിൽ സ്വീകരണം നൽകി. പത്തനംതിട്ട പ്രസ്ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററും നാടക് പത്തനംതിട്ടയും ചേർന്ന് പ്രസ്ക്ലബിൽ ചലച്ചിത്ര വണ്ടിയെ സ്വീകരിച്ചു.
സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരന്റെ അധ്യക്ഷതയിൽ സംവിധായകൻ ഡോ. ബിജു മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര നാടക അക്കാദമി നിർവാഹക സമിതിയംഗം ഷൈബു മുണ്ടയ്ക്കൽ, നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, ടൂറിംഗ് ടാക്കീസ് കോ ഓർഡിനേറ്റർ എസ്.എസ്. ഷാംലാൽ, നാടക് പത്തനംതിട്ട പ്രസിഡന്റ് നാടകക്കാരൻ മനോജ് സുനി, സെക്രട്ടറി പ്രിയരാജ് ഭരതൻ, പ്രസ്ക്ലബ് ലൈബ്രറി സെക്രട്ടറി ബിജു കുര്യൻ എന്നിവർ പ്രസംഗിച്ചു.
കൈപ്പട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വള്ളത്തോൾ വായനശാലയുടെ ആഭിമുഖ്യത്തിലും ചലച്ചിത്ര വണ്ടിയെ സ്വീകരിച്ചു.
സ്വീകരണ പരിപാടി നാടകക്കാരൻ മനോജ് സുനി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി എൻ. സജീവ്, എം.എസ്. ശ്യാംൽ, സ്കൂൾ അധ്യാപിക സുജ എന്നിവർ പ്രസംഗിച്ചു.
ടൂറിംഗ് ടാക്കീസിനു പത്തനംതിട്ടയിൽ സ്വീകരണം
10:41 PM Dec 02, 2022 | Deepika.com