ചാലക്കുടി: കുറ്റിച്ചിറ - ചായ്പ്പൻ കുഴി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് പീലാർമുഴി വാർഡ് കോണ്ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. നേരത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായിരുന്നേ റോഡ് ജില്ലാ പഞ്ചായത്തിന് കൈമാറിയതായിരുന്നു. ഇതോടെ റോഡിന്റെ അറ്റകുറ്റ പണികളും മുടങ്ങി. റോഡ് തകർന്നു കിടക്കുകയാണ്. ചാലക്കുടി മുതൽ കുറ്റിച്ചിറ വരെയും ചായ്പ്പൻ കുഴി മുതൽ മലക്കപ്പാറ വരെയും പൊതുമരാമത്ത് റോഡാണ്.
ഇതിനിടയിലുള്ള രണ്ടര കിലൊ മീറ്റർ മാത്രമാണ് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ളത്. അതിരപ്പിള്ളിയിലേക്കുള്ള സമാന്തരപാതയായ ഇത് വഴി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ . സി.വി. ആന്റണി, കെ.പി. ജെയിംസ്, കെ എം ജോസ്, ടി.എൽ. ദേവസി എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിക്കും സനീഷ് കുമാർ ജോസഫ് എംഎൽഎ ക്കും നിവേദനം നൽകി.
കുറ്റിച്ചിറ - ചായ്പ്പൻകുഴി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം
01:13 AM Dec 02, 2022 | Deepika.com