കൊടുങ്ങല്ലൂർ: സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളുടെ വർധിച്ച് വരുന്ന ഉപയോഗം തടയാൻ പോലീസിനും എക്സൈസിനും ഒപ്പം വായനശാലകൾക്കും വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് ടി.എൻ. പ്രതാപൻ എംപി.
എറിയാട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും പഞ്ചായത്ത് മെന്പറും കോണ്ഗ്രസ് നേതാവുമായിരുന്ന കെ.കെ. അബുവിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ആരംഭിച്ച കെ.കെ. അബു സ്മാരക ഗ്രന്ഥശാലയും സാംസ്ക്കാരിക കേന്ദ്രവും ഉദ്ഘ ാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു.
തീരദേശ മേഖലയിൽ ലഹരി വ്യാപനം അപകടകരമായ അവസ്ഥയിൽ ലഹരി ഉപയോഗം വർധിച്ചിരിക്കുകയാണ്. ഇത് തടയാൻ ഗ്രന്ഥശാല പ്രവർത്തകരും സാംസ്ക്കാരിക പ്രവർത്തകരും അതത് പ്രദേശങ്ങളിലെ യുവാക്കളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാൻ ആത്മാർഥമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സുൽഫിക്കർ കുടുംബ സഹായ ഫണ്ട്കൈമാറുകയും തിരക്കഥകൃത്ത് പി. എസ്. റഫീഖ്, എംഇഎസ് സംസ്ഥാന സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീൻ എന്നിവരെ ആദരിക്കുകയും ചെയ്തു. ഗ്രന്ഥശാലാ സംഘം പ്രസിഡന്റ് ടി.കെ. നസീർ അധ്യക്ഷത വഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ മുഖ്യാതിഥിയായി. ടി.എം. കുഞ്ഞുമൊയ്തീൻ ആമുഖ പ്രസംഗം നടത്തി.
കവിയും എഴുത്തുകാരനുമായ ബക്കർ മേത്തല മുഖ്യ പ്രഭാഷണം നടത്തി. ടി.എം. നാസർ കെ.കെ. അബു അനുസ്മരണം നടത്തി. പി.കെ. ശംസുദ്ധീൻ, കെ.എ. ഹസ്ഫൽ, പി.എസ്. മുജീബ് റഹ്മാൻ, സി. പി. തന്പി, പി.കെ. മുഹമ്മദ്, സാറബി ഉമ്മർ, കെ.എ. നസീർ തുടങ്ങിയവർ പ്രസംഗിച്ചു.
കെ.കെ. അബു ഗ്രന്ഥശാല ഉദ്ഘാടനം
01:12 AM Dec 02, 2022 | Deepika.com