പള്ളിവളവ്: രജിസ്ട്രേഷൻ വകുപ്പ് നടപ്പിലാക്കാൻ പോകുന്ന പരിഷ്കാരങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഡോക്യുമെന്റ്സ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മതിലകം സബ് റജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ നടത്തി.
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പിലാക്കരുത്, ടെംപ്ലേറ്റ് സംവിധാനം ഉപേക്ഷിക്കുക, ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഓൾ കേരള ഡോക്യുമെന്റ്സ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ഹമീദ് അധ്യക്ഷനായി, സ്റ്റാന്പ് വെണ്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽനാസർ, ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ, ബഷീർ, സുരേഷ്, റഷീദ്, തുടങ്ങിയവർ പ്രസംഗിച്ചു.
തൊഴിൽ സംരക്ഷിക്കാൻ ആധാരമെഴുത്തുകാരുടെ ധർണ
01:12 AM Dec 02, 2022 | Deepika.com