ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ സംഘടിപ്പിച്ച തൃശൂർ ജില്ലാ സ്കൂൾ ടീം ചെസ് ചാന്പ്യൻഷിപ്പ് ഹോളി ഗ്രേസ് അക്കാദമി മാള കരസ്ഥമാക്കി.
തൃശൂർ ദേവമാതാ സ്കൂൾ ബെസ്റ്റ് ചെസ് സപ്പോർട്ടിംഗ് സ്കൂൾ അവാർഡ് കരസ്ഥമാക്കി. സബ് ജൂണിയർ വിഭാഗത്തിൽ ഹോളി ഗ്രേസ് അക്കാദമി മാള, ഡോക്ടർ രാജു ഡേവിസ് അക്കാദമി മാള, ഗവണ്മെന്റ് യുപി സ്കൂൾ പെരിഞ്ഞനം എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജൂണിയർ വിഭാഗത്തിൽ ഹോളി ഗ്രേസ് അക്കാദമി മാള ദേവമാത സിഎംഐ സ്കൂൾ, തൃശൂർ ഹോളി ഗ്രേസ് അക്കാദമി, മാള എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ദേവമാത സിഎംഐ സ്കൂൾ തൃശൂർ, കാൽഡിയൻ സിറിയൻ ഹൈസ്കൂൾ തൃശൂർ, ലെമർ പബ്ലിക് സ്കൂൾ തൃപ്രയാർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 83 പോയിന്റോടെ ഹോളി ഗ്രേസ് അക്കാദമി മാള ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. തൃശൂർ ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ്, എക്സിക്യുട്ടീവ് അംഗം കെ.വി. കുമാരൻ എന്നിവർ പങ്കെടുത്തു.
ചാന്പ്യൻഷിപ്പ് നേടി ഹോളി ഗ്രേസ്
01:12 AM Dec 02, 2022 | Deepika.com