മേലൂർ: കല്ലുകുത്തി പുഞ്ചപ്പാടത്തെ പ്രധാന ജലസ്രോതസായ തണ്ണീർതടം മണ്ണിട്ട് നികത്താനുള്ള ശ്രമം കർഷക സംഘം മേലൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടി കുത്തി തടഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.പുഞ്ചപ്പാടത്ത് മതിൽ കെട്ടി കോണ്ക്രീറ്റ് ചെയ്ത് തിരിച്ച നിലയിലാണ്. ഏഴ് അടിയോളം താഴ്ന്ന് കിടക്കുന്ന പാടം മണ്ണിട്ട് നികത്താൻ ഉള്ള ശ്രമമാണ് ഇവിടെ നടന്നതെന്നും തുടർന്ന് മണ്ണടിക്കാൻ പാടില്ലെന്ന നിർദേശവും നൽകിയിട്ടുള്ളതായും പറയുന്നു.
നിർമാണ പ്രവർത്തനം തടഞ്ഞു. ബന്ധപെട്ട അധികാരികൾക്ക് ഇതുമായി പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനങ്ങൾ കുടി വെള്ളത്തിന് ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സായ പുഞ്ചപാടത്ത് ഉറവ് നശിപ്പിക്കും വിധമാണ് പാടം നികത്തുന്നതന്നും ഇത്തരം പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടു പോകുവാൻ അനുവദിക്കില്ലെന്നും കർഷക സംഘം നോർത്ത് കമ്മിറ്റി പ്രസിഡന്റ് എം.എ. ജോയ് പറഞ്ഞു. ലോക്കൽ സെക്രട്ടറി എം.എസ് ബിജു, ബ്രാഞ്ച് സെക്രട്ടറി പി.സി. അനൂപ്, പി.ടി. ജോജി തുടങ്ങിയവരും പങ്കെടുത്തു.
കൃഷിയിടം മണ്ണിട്ടു നികത്താൻ ശ്രമം; കർഷകസംഘം പ്രതിഷേധിച്ചു
01:10 AM Dec 02, 2022 | Deepika.com