പുല്ലൂർ: ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസീസ് സേവ്യാറിന്റെ ഉൗട്ടുതിരുനാൾ നാളെ ആഘോഷിക്കും. രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപതാ മതബോധന ഡയറക്ടർ ഫാ. റിജോയ് പഴയാറ്റിൽ മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തിരുശേഷിപ്പ് വന്ദനവും നടക്കും. തിരുനാളിനോടനുബന്ധിച്ച് ചാവറ ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് ഫാ. വിൽസണ്‍ കോക്കാട്ടിനെ ആദരിക്കും.
ഉൗട്ടുതിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. യേശുദാസ് കൊടകരക്കാരൻ സിഎംഐ, അസിസ്റ്റന്റ് വികാരി ഫാ. ഡിറ്റോ സിഎംഐ, കൈക്കാരൻമാരായ സുനിൽ ചെരടായി, ബിജോയ് പേങ്ങിപറന്പിൽ, ജോണ്സണ് ചെതലൻ, ഉൗട്ടുനേർച്ചയുടെ ചെയർമാൻ ലിൻസൻ മാടാനി, കണ്‍വീനർമാരായ ജെയിംസ് അക്കരക്കാരൻ, ജോയ് പേങ്ങിപറന്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
ഉൗട്ടുതിരുനാൾ നാളെ
01:10 AM Dec 02, 2022 | Deepika.com