ഇരിങ്ങാലക്കുട: നഗരസഭയിൽ തെരുവ് കച്ചവട സമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സിഐടിയു പാനലിനു വിജയം. എൻ.യു. സജി, കെ.വി. ഷാജി, പി.എസ്. ബിന്ദു, ഓമന വേണു, സുമതി മോഹനൻ, പത്മാവതി, എം. നിഷാദ് എന്നിവരാണ് വിജയിച്ചത്.
ന്യൂനപക്ഷ വിഭാഗത്തിലേക്ക് സുനിൽ ആന്റപ്പൻ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. വിജയികളെ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇക്ബാൽ സിഐടിയു ഏരിയ സെക്രട്ടറി കെ.എ. ഗോപി, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ, ടി. ശ്രീകുമാർ, ആർ.എൽ. ജീവൻ ലാൽ, സരോജിനി തങ്കൻ, രജിത വിജേഷ്, എം.ജെ. ജനിത, കെ.എ. ഷാജഹാൻ, ടി.ഒ. വിൽസന്റ്, ശിവകുമാർ, സി.വൈ. ബെന്നി തുടങ്ങിയവർ സ്വീകരണം നൽകി അനുമോദിച്ചു.
തെരുവു കച്ചവട സമിതി തെരഞ്ഞെടുപ്പ്: സിഐടിയു പാനലിനു വൻവിജയം
01:10 AM Dec 02, 2022 | Deepika.com