ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജി​ക്ക് സ്നേ​ഹ​ഭ​വ​ന​മൊ​രു​ങ്ങു​ന്നു

01:09 AM Dec 02, 2022 | Deepika.com
തൃ​ശൂ​ർ: സു​ര​ക്ഷി​ത​ത്വം ഒ​ട്ടു​മി​ല്ലാ​ത്ത ഒ​രു കൂ​ര​യ്ക്ക് ചു​വ​ട്ടി​ൽ പ​റ​ക്ക​മു​റ്റാ​ത്ത മ​ക​ളെ​യും​കൊ​ണ്ട് ക​ഴി​ഞ്ഞി​രു​ന്ന രാ​ജി​ക്ക് സ്നേ​ഹ വീ​ടൊ​രു​ക്കി ന​ൽ​കാ​ൻ പി​ന്തു​ണ​യു​മാ​യി ല​യ​ണ്‍​സ് ക്ല​ബ്. എ​ട​വി​ല​ങ്ങ് വ​ട​ശേ​രി ശ​ശി​യു​ടെ മ​ക​ൾ രാ​ജി​യു​ടെ ഒ​രു വീ​ടെ​ന്ന സ്വ​പ്ന​ത്തി​നാ​ണ് പി​ന്തു​ണ​യു​മാ​യി ല​യ​ണ്‍​സ് ക്ല​ബ് രം​ഗ​ത്തെ​ത്തി​യ​ത്.
മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ​യും എ​സ്‌എ​ൻ പു​രം ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​ജി​ക്ക് സ്നേ​ഹ​ഭ​വ​നം ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സു​ഷ​മ ന​ന്ദ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. എ​സ്എ​ൻ പു​രം ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ന്തി ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​ധ​ന​ർ​ക്കും വി​ധ​വ​ക​ൾ​ക്കു​മാ​യി ന​ട​ത്തു​ന്ന ഹോം ​ഫോ​ർ ഹോംലെ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ല​യ​ണ്‍​സ് ക്ല​ബ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
ഹോം ​ഫോ​ർ ഹോം ​ലെ​സ് പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​മ​നു​ണ്ണി, ല​യ​ണ്‍​സ് ക്ല​ബ് ചീ​ഫ് പി​ആ​ർ​ഒ​യും ഡി​സ്ട്രി​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ കെ.​എം. അ​ഷ്റ​ഫ്, ഏ​രി​യ ലീ​ഡ​ർ വി​ൻ​സ​ണ്‍ ഇ​ല​ഞ്ചി​ക്ക​ൽ, റീ​ജി​യ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​ബീ​ർ, മേ​ഖ​ലാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ജി​ൻ ആ​ർ. കൃ​ഷ്ണ​ൻ, വാ​ർ​ഡ് അം​ഗം വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​നി സ​ജി​ൻ, ര​വീ​ന്ദ്ര​ൻ, ദി​ലീ​പ്, സു​നി​ൽ പി. ​മേ​നോ​ൻ, അ​നി​ൽ​കു​മാ​ർ, ശ്രീ​രേ​ഖ, ട്ര​ഷ​റ​ർ ധ​ന്യ. കെ. ​ബി​നോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.