തൃശൂർ: കേരള സംഗീത നാടക അക്കാദമി ഫെബ്രുവരിയിൽ സം ഘടിപ്പിക്കുന്ന അന്തർദേശീയ നാടകോത്സവത്തിലേക്കുള്ള നാടകങ്ങൾ തെരഞ്ഞെടുത്തു. അന്തർദേശീയ വിഭാഗത്തിലേക്കു 12 നാടകങ്ങളും ദേശീയവിഭാഗത്തിൽ നാലു മലയാള നാടകങ്ങളുമാണു തെരഞ്ഞെടുത്തത്. പ്ര ശസ്ത നാടക സംവിധായകൻ പീറ്റർ ബ്രൂക്കിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ "ടെംപസ്റ്റ് ’എന്ന നാടകവും ഉണ്ടായിരിക്കും. തെലുങ്കാനയിലെ സുരഭി തിയേറ്ററിന്റെ "മായാബസാർ’ എന്ന നാടകവും അരങ്ങേറും.
അന്തർദേശീയ വിഭാഗത്തിലേക്ക് ഇംഗ്ലണ്ടിൽ നിന്ന് ആന്റിഗണി, തായ്വാനിൽ നിന്ന് ഹീറോ ബ്യൂട്ടി, ഫ്രാൻസിൽ നിന്ന് കാഫ്ക എന്നിവയെ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ, ലോകസമകാലിക നാടകവിഭാഗത്തിൽപ്പെടുന്ന ഒന്പത് നാടകങ്ങളും നോമിനേറ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ നിന്ന് 63 എൻട്രികളാണ് ഇറ്റ് ഫോ ക്കിലേക്കു ലഭിച്ചത്. അനുരാ ധ കപൂർ, ദീപൻ ശി വരാമൻ, ബി. അന ന്തകൃഷ്ണൻ എന്നിവരടങ്ങിയ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് ആണ് നാടകങ്ങൾ തെരഞ്ഞെടുത്തത്.
ഫെബ്രുവരി അഞ്ചു മുതൽ 14 വരെയാണ് ഇറ്റ്ഫോക്ക്. പ്രോഗ്രാം ഓഫീസർ വി.കെ അനിൽ കുമാർ, ഇറ്റ്്്ഫോക്ക് കോ-ഓർഡിനേറ്റർ വി. ശശികുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെ ടുത്തു.
ഇറ്റ്ഫോക്ക്: നാടകങ്ങൾ തെരഞ്ഞെടുത്തു
01:09 AM Dec 02, 2022 | Deepika.com