തലോർ: ജറുസലെം ധ്യാനകേന്ദ്രത്തിന്റെ 28-ാമത് ബൈബിൾ കണ്വൻഷൻ തൃശൂർ ആർച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. അനുതപിച്ച് സുവിശേഷത്തിലും യേശുവിലും വിശ്വസിച്ചാൽ, ആർക്കും രക്ഷ സൗജന്യമായി ലഭിക്കുമെന്ന് ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു. വചനശുശ്രൂഷയ്ക്ക് വിജയപുരം രൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ പൂവത്തിങ്കൽ നേതൃത്വം നൽകി. ജറുസലെം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡേവിസ് പട്ടത്ത് സിഎംഐ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഫാ. ജോ പാച്ചേരിയിൽ സിഎംഐ നന്ദിയും രേഖപ്പെടുത്തി.
ജറുസലെം യുട്യൂബ് ചാനലിലൂടെയും ഷെക്കെയ്ന ടെലിവിഷനിലൂടെയും തത്സമയം ശുശ്രൂഷകളിൽ പങ്കുചേരാം. നാലുദിവസം നീണ്ടുനിൽക്കുന്ന കണ്വൻഷൻ ദിവസവും രാവിലെ എട്ടിന് ജപമാലപ്രദക്ഷിണത്തോടുകൂടി ആരംഭിച്ച് 3.30ന് ആരാധനയോടെ സമാപിക്കും. രണ്ടാംദിനമായ ഇന്ന് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആണ് സന്ദേശം നൽകുന്നത്.
ജറുസലെം ബൈബിൾ കണ്വൻഷൻ തുടങ്ങി
01:09 AM Dec 02, 2022 | Deepika.com