ഗി​റ്റാ​റി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി അ​ബാ​ന ലെ​സ്ലി

12:04 AM Dec 02, 2022 | Deepika.com
തി​രൂ​ർ: തി​രൂ​രി​ൽ ന​ട​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഗി​റ്റാ​ർ മ​ത്സ​ര​ത്തി​ൽ തി​രു​വാ​ലി ജി​എ​ച്ച്എ​സ്എ​സി​ലെ അ​ബാ​ന ലെ​സ്നി എ ​ഗ്രേ​ഡ് നേ​ടി ഒ​ന്നാ​മ​തെ​ത്തി. ര​ണ്ടാം ക്ലാ​സ് മു​ത​ൽ ഗി​റ്റാ​ർ വാ​യ​ന പ​ഠി​ക്കു​ന്ന അ​ബാ​ന​യ്ക്ക് ക​ലോ​ത്സ​വ​ത്തി​ൽ ഇ​ത് ക​ന്നി​യ​ങ്ക​മാ​ണ്.
ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ത​ന്നെ ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്താ​ൻ സാ​ധി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും. ഹ​രി, നി​പു​ണ​ൻ, അ​തു​ൽ സ്റ്റീ​ഫ​ണ്‍ എ​ന്നി​വ​ർ​ക്ക് കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. തി​രു​വാ​ലി സ്വ​ദേ​ശി​ക​ളാ​യ ലെ​സ്ലി-​സ​ജീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ബാ​ന ലെ​സ്ലി.