ടി.​പി.​ശ്രേ​യ മ​നോ​ജ് മി​ക​ച്ച ന​ടി

12:03 AM Dec 02, 2022 | Deepika.com
അ​ങ്ങാ​ടി​പ്പു​റം: സ​ദ​സി​നെ ചി​രി​പ്പി​ച്ചും ക​ര​യി​പ്പി​ച്ചും ചി​ന്തി​പ്പി​ച്ചും വേ​ദി​യി​ൽ നി​റ​ഞ്ഞാ​ടി​യ ടി.​പി. ശ്രേ​യ മ​നോ​ജ്, മ​ല​പ്പു​റം ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലെ ഹൈ​സ്കൂ​ൾ വി​ഭാ​ഗം നാ​ട​ക​ത്തി​ൽ മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച ’നാ​ട​കം ആ​ൻ അ​ണ്‍​പാ​ർ​ല​മെ​ന്‍ററി വേ​ഡ് ’ എ​ന്ന നാ​ട​ക​ത്തി​ലാ​യി​രു​ന്നു ശ്രേ​യ​യു​ടെ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം.
പി​ൻ​ബ​ഞ്ചു​കാ​രാ​യ കു​ട്ടി​ക​ളു​ടെ നൊ​ന്പ​ര​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും അ​വ​ർ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ളു​മാ​ണ് പ​രി​യാ​പു​രം സ്കൂ​ളി​ന്‍റെ നാ​ട​ക​ത്തെ സ​ജീ​വ​മാ​ക്കി​യ​ത്.
മ​ത്സ​ര​ത്തി​ൽ നാ​ട​കം നാ​ലാം സ്ഥാ​ന​ത്താ​യി​പ്പോ​യെ​ങ്കി​ലും മി​ക​വാ​ർ​ന്ന പ്ര​ക​ട​ന​ത്തി​ലൂ​ടെ ശ്രേ​യ കാ​ണി​ക​ളു​ടെ ക​ണ്ണി​ലു​ണ്ണി​യാ​യി. ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ ഈ ​മി​ടു​ക്കി കൊ​ള​ത്തൂ​ർ ഓ​ണ​പ്പു​ട തോ​ട്ടോ​പ​ള്ളി​യാ​ലി​ൽ ടി.​പി.​മ​നോ​ജ് കു​മാ​റി​ന്‍റെ​യും കെ.​സു​ചി​ത്ര​യു​ടെ​യും മ​ക​ളാ​ണ്.​ഇ​തേ നാ​ട​ക​ത്തി​ലെ ഭ​വ്യ ദി​ലീ​പ്കു​മാ​ർ മ​ങ്ക​ട ഉ​പ​ജി​ല്ലാ നാ​ട​ക മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. പ്ര​വീ​ണ്‍ കോ​ട്ട​യ്ക്ക​ലാ​ണ് നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.