കാളികാവ്: അഞ്ചച്ചവിടി - പുളിയങ്കല്ല് റോഡ് കയ്യേറി സ്വകാര്യ വ്യക്തി മതിൽ കെട്ടിയതായി ആക്ഷേപം. സിപിഎം പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഓഫീസ് കയ്യേറി സെക്രട്ടറിയെ ഉപരോധിച്ചു.പഞ്ചായത്ത് റോഡ് കയ്യേറി മതിൽ കെട്ടുന്നതിന് സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് സൗകര്യമൊരുക്കിക്കൊടുത്തതായി ആരോപിച്ച് വാർഡ് അംഗത്തിന്റെ നേതൃത്വത്തിലാണ് സിപിഎം പ്രവർത്തകർ കാളികാവ് പഞ്ചായത്ത് കയ്യേറിയത്.
പുളിയങ്കല്ല് റോഡിൽ വേങ്ങാപ്പെറ്റയിലാണ് റോഡിന് വീതികുറച്ച് മതിൽ കെട്ടിയത്.പഞ്ചായത്തധികൃതർ അലംഭാവം കാണിച്ചു എന്നാരോപിച്ച് എത്തിയ നാട്ടുകാർ വാർഡുമെന്പർ കെ ശ്യാമളയുടേയും സിപിഎം നേതാക്കളുടേയും നേതൃത്വത്തിൽ പഞ്ചാത്ത് ഓഫീസ് ഉപരോധിക്കുകയും സെക്രട്ടറി പി.ഗീതയുടെ ചേന്പറിൽ കയറി ബഹളം വെക്കുകയും ചെയ്തു. ഇന്നു രാവിലെ ഉപസമിതി ചേർന്ന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിലാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.വാർഡ് മെന്പർ കെ ശ്യാമള, സിപിഎം നേതാക്കളായ എൻ.നൗഷാദ്, കെ.രാമചന്ദ്രൻ, എം.നസീബ്, ആലുങ്ങൽ സിറാജുദ്ദീൻ, പി.റിയാസ് ബാബു, എൻ.കെ.ശിഹാബ്, എൻ.എം.സലാം, ടി. ശിബു നേതൃത്വം നൽകി.
സിപിഎം പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
12:03 AM Dec 02, 2022 | Deepika.com