അങ്ങാടിപ്പുറം: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് മൗലാന കോളേജ് ഓഫ് ഫാർമസി, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്, അങ്ങാടിപ്പുറം കുടുംബാരോഗ്യ കേന്ദ്രം എന്നിവർ സംയുക്തമായി ബോധവത്കരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ബി ഫാം വിദ്യാർത്ഥികൾ അങ്ങാടിപ്പുറത്ത് പോസ്റ്റർ പ്രദർശനം നടത്തി. പൊതുജനങ്ങൾക്ക് എയ്ഡ്സിനെ കുറിച്ച് കൃത്യമായ അവബോധം നൽകുക എന്ന ഉദ്ദേശ്യത്തിലാണ് പ്രദർശനം നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനം അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ നിർവഹിച്ചു. ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ.സി.മുഹാസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ ആശംസ അർപ്പിച്ചു.അധ്യാപകരായ കെ.അബ്ദുൽ വാജിദ്, ഡോ.ടി.എസ്.കൃഷ്ണേന്ദു, കെ.എസ.്നവമി എന്നിവർ സംബന്ധിച്ചു.
പെരിന്തൽമണ്ണ: ഗവ.ജില്ലാ ആശുപത്രി ഐസിടിസി, ടി.ബി യൂണിറ്റും അൽശിഫ ഫാർമസി കോളജും അൽശിഫ നഴ്സിംഗ് കോളേജും സംയുക്തമായി എയ്ഡ്സ് ദിനാചരണം നടത്തി. ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു ഉദ്ഘാടനം ചെയ്തു. ആർഎംഒ ഡോ. അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. ഐസിടിസി കൗണ്‍സിലർ മുഹമ്മദ് ശഫീഖ് സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് രജനി, അൽശിഫ ഫാർമസി കോളേജ് പ്രിൻസിപ്പാൾ ഡോ.സൂര്യപ്രകാശ്, അൽശിഫ നഴ്സിംഗ് കോളജ് പ്രിൻസിപ്പാൾ പ്രഫ.ജോസഫൈൻ,അൽശിഫ ഫാർമസി കോളേജ് ഫാർമസി പ്രാക്ടീസ് വിഭാഗം മേധാവി ഡോ.ദിലീപ് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ഐസിടിസി കൗണ്‍സിലർ മുഹമ്മദ് ശഫീഖ്, ടി.ബി. എസ്.ടി.എസ്സാദിഖ് എന്നിവർ എയ്ഡ്സ്, ടി.ബി. ബോധവൽകരണ ക്ലാസ് നൽകി. അൽശിഫ ഫാർമസി കോളജിലെയും അൽശിഫ നഴ്സിംഗ് കോളജിലെയും വിദ്യാർത്ഥികൾ എയ്ഡ്സ് ബോധവൽക്കരണപ്രതിജ്ഞയും എക്സിബിഷനും കലാപരിപാടികളും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽ കുമാർ നന്ദി പറഞ്ഞു.
പെരിന്തൽമണ്ണ: പിഎസ്എസ്പി മൈഗ്രന്റ്് സുരക്ഷാ പ്രോജക്റ്റും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയും സംയുക്തമായി ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. മുൻസിപ്പൽ കോംപ്ലക്സ് ജംഗ്ഷനിൽ വച്ച് ബോധവൽകരണ ക്യാംപ്, സൗജന്യ എച്ച്ഐവി പരിശോധന, റെഡ് റിബണ്‍ കാന്പയിൻ എന്നിവ സംഘടിപ്പിച്ചു. ഇഎംഎസ് നഴ്സിംഗ് കോളജ് വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. വർഷങ്ങളായി ശന്പളം വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സുരക്ഷാ ജീവനക്കാർ കറുത്ത ബാഡ്ജ് അണിഞ്ഞുകൊണ്ടാണ് ലോക എയ്ഡ്സ് ദിനാചരണത്തിൽ പങ്കെടുത്തത്.
എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു
12:03 AM Dec 02, 2022 | Deepika.com