പത്തനംതിട്ട: കീക്കൊഴൂർ മാർത്തോമ്മ ഇടവക ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഇന്ന് രാവിലെ 11ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്താമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിക്കും.
80 വയസ് തികഞ്ഞ ഇടവകാംഗങ്ങളെ യോഗത്തിൽ ആദരിക്കും. ഇടവക നിർമിച്ച വീടിന്റെ താക്കോൽ ദാനം പ്രമോദ് നാരായണൻ എംഎൽഎ നിർവഹിക്കും. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിക്ക് 125 ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക സഹായം കൈമാറും. രാവിലെ എട്ടിന് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും.
ഇടവക വികാരി റവ. ഏബ്രഹാം മാത്യു, സെക്രട്ടറി ഫിലിപ്പ് തോമസ്, സി.എസ്. ജോസഫ്, മാത്യു വർഗീസ്, സാം പി.തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കീക്കൊഴൂർ മാർത്തോമ്മ ഇടവക ശതോത്തര രജതജൂബിലി സമാപനം ഇന്ന്
10:39 PM Dec 01, 2022 | Deepika.com