മല്ലപ്പള്ളി: മുൻവിരോധംമൂലം കത്തികൊണ്ട് ഇടതുചെവിയിലും തലയുടെ ഇടതുഭാഗത്തും കുത്തി മാരകമായി മുറിവേൽപിച്ചയാളെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 ന് വായ്പ്പൂര് മുസ്ലിം പള്ളിക്കു മുന്നിലെ റോഡിലാണ് സംഭവം.
കോട്ടാങ്ങൽ വായ്പൂര് ശബരിപ്പൊയ്കയിൽ മൈലാടുമ്പുറക്കൽ വീട്ടിൽ താമസിക്കുന്ന വിനോദാണ് (46) പിടിയിലായത്. വായ്പൂര് കണ്ണങ്കര വിരുത്തിയിൽ ഷാനവാസി (42)നാണ് പ്രതിയുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റത്.
ഷാനവാസിന്റെ സഹോദരിയുടെ മകന്റെ കടയിൽനിന്നു പ്രതിയെ ഇറക്കിവിട്ടതിൽ പ്രകോപിതനായാണ് പ്രതി കത്തിയുമായി ആക്രമിച്ചതെന്നു പറയുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ മൊഴി പ്രകാരമാണ് കേസെടുത്തത്. പെരുന്പെട്ടി എസ്ഐ പി.കെ. പ്രഭയും സംഘവും വിനോദിനെ തുണ്ടിയപ്പാറയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കുത്തിപരിക്കേല്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
10:38 PM Dec 01, 2022 | Deepika.com