പത്തനംതിട്ട: ജില്ലാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പ്രചാരണ വാഹന റാലി ഉണര്‍വ് 2022 നാളെ രാവിലെ 10.30 ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. സേവ്യര്‍ അധ്യക്ഷത വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്യും.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യസന്ദേശം നല്‍കും. സമാപന സമ്മേളനം പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍ടിഒ എ.കെ. ദിലു സന്ദേശം നല്‍കും.
എഫ്എഫ്കെ ചലച്ചിത്രവണ്ടിക്ക്
സ്വീകരണം ഇന്ന്
പത്തനംതിട്ട: ഒന്‍പതു മുതൽ 16 വരെ തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചാരണാർഥമുള്ള ടൂറിംഗ് ടാക്കീസിന്റെ ചലച്ചിത്ര വണ്ടിക്ക് ഇന്ന് പത്തനംതിട്ടയിൽ സ്വീകരണം നൽകും.
ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രസ്ക്ലബ് ലൈബ്രറി പ്രസിഡന്റ് ജി. വിശാഖന്റെ അധ്യക്ഷതയിൽ സംവിധായകൻ ഡോ.ബിജു മുഖ്യാതിഥിയായിരിക്കും.
ലഹരിവിരുദ്ധ പ്രചാരണ വാഹന റാലി നാളെ
10:38 PM Dec 01, 2022 | Deepika.com