മല്ലപ്പള്ളി: ടൗണിൽനിന്ന് പട്ടാപ്പകൽ സ്കൂട്ടർ മോഷ്ടിച്ചു കടന്ന യുവാവിനെ പോലീസ് കുടുക്കി. കുന്നന്താനം നെടുങ്ങാടപ്പള്ളി കല്ലുങ്കൽപ്പടി മഠത്തിക്കുളം ബെന്നി ബാബു(അനന്തു-24)വിനെയാണ് കീഴ്വായ്പൂര് പോലീസ് പിടികൂടിയത്. പോലീസ് എത്തുന്പോൾ രക്ഷപ്പെടാൻ തെങ്ങിൽ കയറിയ ഇയാളെ സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്.
മല്ലപ്പള്ളി വെസ്റ്റ് മഞ്ഞത്താനം കൊച്ചിക്കുഴിയിൽ ജോൺ വർഗീസിന്റെ വീട്ടിൽ പെയിന്റിംഗ് പണിക്കായി വന്ന അജികുമാർ എന്നയാളുടെ സ്കൂട്ടർ മല്ലപ്പള്ളി-കോട്ടയം റോഡിലുള്ള ഗ്ലാസ് പാലസ് കടയുടെ മുന്നിൽ നിന്നു ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഇയാൾ മോഷ്ടിച്ചു കടന്നത്. സിസിടിവി ദൃശ്യങ്ങളിലൂടെ മോഷ്ടാവിനെതിരിച്ചറിഞ്ഞ പോലീസ് സംഘം രാത്രിതന്നെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു വീടിനോടു ചേർന്നുള്ള തെങ്ങിൽ കയറാൻ ശ്രമിച്ച യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
മോഷ്ടിച്ച സ്കൂട്ടർ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്നു പോലീസ് കണ്ടെടുത്തു. എസ്ഐമാരായ ജയകൃഷ്ണൻ സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ
10:38 PM Dec 01, 2022 | Deepika.com