കോഴഞ്ചേരി: അയിരൂര്‍ കർമേല്‍ മന്ദിരം സപ്തിയാഘോഷം നാളെ വൈകുന്നേരം നാലിനു നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ .മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
സപ്തതി സ്മാരക മന്ദിര നിർമാണ ഫണ്ട് ശേഖരണം പ്രമോദ് നാരായണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും .
സപ്തതി ആചരണത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
അയിരൂർ കർമേൽ മന്ദിരം സപ്തതി ആഘോഷം നാളെ
10:38 PM Dec 01, 2022 | Deepika.com