പത്തനംതിട്ട: സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷന് മേള കുളനട ദേവീക്ഷേത്രത്തിനു സമീപമുളള അക്ഷയ സെന്ററിലും ഉളനാട് അക്ഷയ സെന്ററിലുമായി നാളെ രാവിലെ 10 മുതല്‍ നാലുവരെ നടക്കും.
ഭക്ഷണ സാധനങ്ങളുടെ ഉത്പാദനവും വിതരണവും ശേഖരണവും വ്യാപാരവും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന് എടുത്തിരിക്കണം. രജിസ്ട്രേഷന് ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തുകയോ പ്രോസിക്യൂഷന് നടപടികള്‍ ഉള്‍പ്പെടെയുളള നിയമ നടപടികള്‍ കൈക്കൊള്ളുക യോ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
നിയുക്തി മെഗാ
ജോബ് ഫെസ്റ്റ് നാളെ
പത്തനംതിട്ട: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിലുള്ള നിയുക്തി മെഗാ ജോബ് ഫെസ്റ്റ് നാളെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും.
എസ്എസ്എല്‍സി, ഡിപ്ളോമ, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. യോഗ്യരായവര്‍ അന്നേദിവസം 9.30ന് ഹാജരാകണം. ഫോണ്‍: 0468 2 222 745, 9746 701 434, 9447 009 324.
ലൈസന്‍സ് രജിസ്ട്രേഷന് മേള നാളെ
10:38 PM Dec 01, 2022 | Deepika.com