ചാലക്കുടി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മേഖല വാർഷിക പൊതുയോഗവും കുടുബ സംഗമവും സ്നേഹ സന്ധ്യയും നടത്തി. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അന്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ എബി ജോർജ് മുഖ്യാതിഥിയായിരുന്നു. മുതിർന്ന അംഗങ്ങളായ രത്നാവതി രാജൻ, പി.കെ.പ്രതാപൻ എന്നിവരെ വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ജോയി മൂത്തേടൻ ആദരിച്ചു. സഹായ നിധിയും സമർപ്പിച്ചു.
ജില്ലാ സെകട്ടറി വിനേഷ് വെണ്ടൂർ, എൻ കുമാരൻ , ജോസ് മേതല. വി.ജെ.ജോജി, പോളി പെരെപ്പാടൻ . കെ.ആർ ഷോജൻ പാരഡൈയ്സ്, കെ.ഡി. ജോണ്സണ്, കണ്ണൻ നീലിമ എന്നിവർ പ്രസംഗിച്ചു.
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് വാർഷികവും കുടുംബ സംഗമവും
12:56 AM Dec 01, 2022 | Deepika.com