കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ട്രോമാകെയർ ആശുപത്രിയാക്കി ഉയർത്തണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു.തീരദേശത്തെ ആയിരക്കണക്കിനു പേർക്ക് ഉപകാരപ്രദമായ ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതുമൂലം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്. ട്രോമാകെയർ ആശുപത്രിയാക്കി ഉയർത്തിയാൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ അടക്കം നിരവധി ജീവനക്കാരെ ആശുപത്രിയിൽനിയമിക്കാം. ഇപ്പോൾ തെരുവുനായ കടിച്ചാൽ ഇഞ്ചക്ഷൻ എടുക്കാൻ തൃശൂർക്ക് പോവേണ്ട ഗതികേടാണ്.
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിലെ പത്ര ഏജന്റിനെ നായകടിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് പോവേണ്ട ഗതികേടുണ്ടായി. ട്രോമാകെയർ യൂണിറ്റ് വന്നാൽ ആശ്വാസമാകും. അതിന് വേണ്ട സത്വര നടപടികൾ കൈകൊള്ളണമെന്ന് കോണ്ഗ്രസ് നേതാക്കളായ കെ.പി.സുനിൽകുമാർ, ഇ.എസ്.സാബു എന്നിവർ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ചുള്ള നിവേദനം മന്ത്രിയെ നേരിൽ കണ്ട് കൊടുക്കുമെന്നും നേതാക്കൾ അറിയിച്ചു.
ട്രോമാകെയർ ആശുപത്രിയാക്കി ഉയർത്തണം
12:56 AM Dec 01, 2022 | Deepika.com