കാടുകുറ്റി: റവന്യു ജില്ല ഗെയിംസിന്റെ ഭാഗമായുള്ള ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പിന് അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ വർണാഭമായ തുടക്കം. രണ്ടു ദിവസങ്ങളിലായ നടക്കുന്ന മത്സരങ്ങളിൽ 12 ഉപജില്ലകളിൽ നിന്നായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിൽ മുന്നൂറോളം കായിക താരങ്ങൾ മാറ്റുരയ്ക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി.സുധീഷ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, വാർഡ് മെന്പർ മോളി തോമസ്, പ്രിൻസിപ്പൽ ഐ. ജയ, പ്രധാനാധ്യാപകൻ ഐ.കെ.ഗോവിന്ദ്, ജില്ലാ സ്പോർട്സ് കോ-ഒാർഡിനേറ്റർ എ.എസ്. മിഥുൻ, ആർഡിഎസ് ജിഎ സെക്രട്ടറി സി.എസ്. ഗിരീഷ്കുമാർ, മാള ഉപജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ഡേവിസ് പോൾ, സ്കൂൾ മാനേജർ ഐ.സന്തോഷ്കുമാർ, കണ്‍വീനർ ജിബി വി. പെരേപ്പാടൻ എന്നിവർ പ്രസംഗിച്ചു.
റവന്യു ജില്ല ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പിന് അന്നനാട്ടിൽ തുടക്കം
12:56 AM Dec 01, 2022 | Deepika.com