ഇരിങ്ങാലക്കുട: ബസിന്റെ എൻജിൻഹുഡിൽ കുഷ്യനിട്ട് യാത്രക്കാരെ ഇരുത്തിയതിന് നാല് ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് താൽകാലികമായി സസ്പെൻഡ് ചെയ്തു. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ചിറയത്ത്, തെക്കിനിയേടത്ത്, വേദവ്, സുബ്രഹ്മണ്യം എന്നീ ബസുകളിലെ ഡ്രൈവർമാരുടെ ലൈസൻസാണ് പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ഡ്രൈവർമാർക്ക് ഇതുസംബന്ധിച്ച് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാതിരുന്നതോടെയാണ് നടപടിയെടുത്തതെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ഇരിങ്ങാലക്കുട ജോയിന്റ് ആർഡിഒ സി.എസ്. അയ്യപ്പൻ, വെഹിക്കിൾ ഇൻസ്പെക്ടർ തന്പി, അസിസ്റ്റന്റ് ഇൻസ്പെക്ടർ നിധിൻ ബോസ് എന്നിവരാണ് നടപടിയെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എൻജിൻഹുഡിൽ യാത്രക്കാർ; നാല് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
12:54 AM Dec 01, 2022 | Deepika.com