മതിലകം: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിക്ക് പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. മൂന്നാം വാർഡ് അക്ഷര ജെഎൽജി ഗ്രൂപ്പാണ് ഒരേക്കറോളം വരുന്ന സ്ഥലത്ത് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എ.കരീം, ആർ.കെ.ബേബി, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഇ.ആർ.ഷീല, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനില മാത്യൂ, കൃഷി ഓഫീസർ ഭാനു ശാലിനി, സി.ഡി.എസ് ചെയർപേഴ്സണ് സരിത കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പച്ചക്കറി കൃഷിക്ക് പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ തുടക്കമായി
12:54 AM Dec 01, 2022 | Deepika.com