മറ്റത്തൂർ: സർക്കാരിന്റെ അവകാശം അതിവേഗം അതിദാരിദ്ര്യനിർമാർജന പദ്ധതിക്ക് മറ്റത്തൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിൽ നടന്ന സർവേയിലൂടെ കണ്ടെത്തിയ 63 അതിദരിദ്രർക്ക് അവകാശരേഖകളും അവശ്യ സേവനങ്ങളും ലഭ്യമാക്കികൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എസ്. നിജിൽ, ദിവ്യ സുധീഷ്, അംഗങ്ങളായ ശിവരാമൻ പോതിയിൽ, കെ.ടി. ഹിതേഷ്, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, ഹെൽത്ത് ഇൻസ്പെക്ടർ എം. എൽ. റിൻസണ് തുടങ്ങിയവർ സംസാരിച്ചു.
അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക്് മറ്റത്തൂരിൽ തുടക്കമായി
12:54 AM Dec 01, 2022 | Deepika.com