തൃശൂർ: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗൂഗിൾ ആൻഡ്രോയ്ഡ് കാന്പസ് ഫെസ്റ്റ് കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിൽ നാളെയും മറ്റന്നാളും നടക്കും.
നാളെ രാവിലെ 9.30ന് മെഡിക്കൽ ഉപകരണ നിർമാണ കന്പനിയായ മെട്രോണിക്കിന്റെ മാനേജിംഗ് ഡയറക്ടർ മദൻ ആർ. കൃഷ്ണൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ വിവിധ എൻജിനീ യറിംഗ്് കോളജുകളിൽ നിന്നായി 3,000 വിദ്യാർഥികൾ പങ്കെടുക്കും. ടിസിഎസ്, ഗൂഗിൾ കൊളാബ്, വൈറ്റ്റാബിറ്റ്, ജോബിൻ ആൻഡ് ജിസ്മി, ഗാഡ്ജിയോണ്‍ തുടങ്ങി ഒട്ടേറെ കന്പനികൾ ഫെസ്റ്റുമായി സഹകരിക്കും.
പത്രസമ്മേളനത്തിൽ ഡോ. നിക് സണ്‍ കുരുവിള, ഡോ. വിഷ് ണു രാജൻ, ഡോ. കെ. കൃഷ്ണദാസ്, ജിബിൻ ജോസ് എന്നിവർ പങ്കെടുത്തു.
ഗൂഗിൾ കാന്പസ് ഫെസ്റ്റ് സഹൃദയ എൻജിനീയറിംഗ് കോളജിൽ
12:52 AM Dec 01, 2022 | Deepika.com