തിരുവല്ല: വിദേശ പഠന, തൊഴിൽ സാധ്യതകളെപ്പറ്റി നോർക്ക റൂട്സിന്റെ സഹകരണത്തോടെ കാർഡിയോട്ട് അക്കാഡമി പുഷ്പഗിരി സെനറ്റ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു.
പുഷ്പഗിരി മെഡിക്കൽ കോളജിലും ഇതര സ്ഥാപനങ്ങളിലും പഠിക്കുന്ന മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർഥികൾ പങ്കെടുത്തു. സെമിനാർ നോർക്ക റൂട്സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കാർഡിയോട്ട് സർവീസ് സിഎംഡി ഡോ. ബാബു തോമസ് അധ്യക്ഷത വഹിച്ചു. നോർക്ക റൂട്സ് ജനറൽ മാനേജർ അജിത് കോലശേരി അവതരണം നടത്തി.
റിക്രൂട്ട്മെന്റ് മാനേജർ ശ്രീ ശ്യാം, കാർഡിയോട്ട് അക്കാഡമി ഡയറക്ടർ ഫാ. സിജോയ് കാഞ്ഞിരത്തമണ്ണിൽ, പുഷ്പഗിരി ജനറൽ മാനേജർ മുരളീധര കൈമൾ തുടങ്ങിയവർ പ്രസംഗിച്ചു.
വിദേശ പഠന, തൊഴിൽസാധ്യതാ സെമിനാർ
10:58 PM Nov 30, 2022 | Deepika.com