തിരുവല്ല: ഹൈസ്കൂൾ സംസ്കൃതനാടക വേദിയിൽ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച "ഛായാഖണ്ഡനം" ഒന്നാം സ്ഥാനം നേടി.
കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് കൗരവപക്ഷപാതിയായ ശകുനിയുടെ കുടില തന്ത്രങ്ങളുടെ ഭാഗമായി പാണ്ഡവരെ വധിക്കുന്നതിനായി നിഴൽ കുത്തു നടത്തുന്ന അഥർവമാന്ത്രികൻ ഭാരതമലയന്റെ രംഗപ്രവേശവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് നാടകത്തിന്റെ പ്രമേയം.
പി.എസ്. വിശ്വജിത്, സഞ്ജയ് സന്തോഷ്, ആദിത്യൻ അജി, ആർ. അമിദേവ്, ആയുഷ് അമ്പാടി, അപർണ ജി. നാഥ്, അക്ഷിത വി. നായർ, എസ്. ശ്രീമയി, പി. എസ്. ദേവപ്രിയ, ശ്രേയ ശ്രീകുമാർ എന്നിവരാണ് അരങ്ങിലും അണിയറയിലുമായി നാടകത്തിന് ജീവൻ നൽകിയത്. സംസ്കൃത അധ്യാപിക കെ.എസ്. ലീനയുടെ നേതൃത്വത്തിൽ തുടർച്ചയായ എട്ടാം വർഷമാണ് റിപ്പബ്ലിക്കൻ സ്കൂൾ സംസ്കൃതനാടകം അരങ്ങിലെത്തിക്കുന്നത്. പ്രമുഖ നാടക രചയിതാവും സംവിധായകനുമായ കൊടുമൺ ഗോപാലകൃഷ്ണനാണ് ഛായാഖണ്ഡനത്തിന്റെ രംഗഭാഷ്യം ഒരുക്കിയത്.
"ഛായാഖണ്ഡനം' മികച്ച സംസ്കൃത നാടകം
10:58 PM Nov 30, 2022 | Deepika.com