എസ്എൻ പുരം : രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകനും എഴുത്തുകാരനും നാടക രചയിതാവും നടനുമായിരുന്ന രജിതസുന്ദരന്റെ 22-ാമത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം കൊടുങ്ങല്ലൂർ മേഖലാ പ്രസിഡന്റ് ടി.എ. ഇക്ബാൽ അനുസ്മരണ പ്രഭാഷണം നടത്തി.
എസ്എൻ പുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത്പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. "ദേശീയ വിദ്യാഭ്യാസ നയം ഒരു തുറന്ന ചർച്ച' എന്ന വിഷയത്തിൽ മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ കണ്ട്രോളർ ഡോ.സി.സി. ബാബു സ്മാരക പ്രഭാഷണവും എകെജിസിടി ജില്ലാ പ്രസിഡന്റ് ഡോ. രമണി ടീച്ചർ, എൻജിഒ യൂണിയൻ ഏരിയ പ്രസിഡന്റ് മുഹമ്മദ് റാഫി, ഡി. ഹസിത ടീച്ചർ, മോനിഷ്, പത്മജ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് തൃശൂർ പഞ്ചമി തീയ്യേറ്റേഴ്സ് അവതരിപ്പിച്ച എലിക്കെണി എന്ന നാടകം ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റി.
രജിത സുന്ദരൻ അനുസ്മരണം
12:58 AM Nov 30, 2022 | Deepika.com